2025–2030 ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ

2025–2030 കാലയളവിലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ്


             2025–2030 കാലയളവിലേക്കുള്ള പൂത്തൃക്ക ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് 2025 ഡിസംബർ 21-ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്നു.ചടങ്ങിൽ വരണാധികാരിയായ ശ്രീ ജോഷി വർഗീസ് (തഹസിൽദാർ, ഭൂരേഖ, കുന്നത്തുനാട് താലൂക്ക്) ഭരണസമിതിയിലെ മുതിർന്ന അംഗമായ ശ്രീ ജോൺ ജോസഫിന് (വാർഡ് 2 വടയമ്പാടി) സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, മുതിർന്ന അംഗമായ ശ്രീ ജോൺ ജോസഫ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഭരണസമിതി അംഗങ്ങൾക്ക് വാർഡ് ക്രമത്തിൽ  സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് ഔദ്യോഗികമായി ചുമതലയേറ്റു .ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും ഏറ്റുവാങ്ങിയ പുതിയ ഭരണസമിതി സുതാര്യവും ജനകീയവും വികസനോന്മുഖവുമായ ഭരണത്തിന് നേതൃത്വം നൽകുമെന്ന പ്രതിജ്ഞയോടെയാണ് പ്രവർത്തനം ആരംഭിച്ചത്. ഗ്രാമത്തിന്റെ സമഗ്ര വികസനം, ക്ഷേമപദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകി ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന ഉറച്ച തീരുമാനവും ഭരണസമിതി പങ്കുവച്ചു.

 ഭരണ സമതിയിലെ മുതിർന്ന അംഗമായ ശ്രീ ജോൺ ജോസഫ് (വാർഡ് 2 വടയമ്പാടി ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                              

 

ശ്രീ എൻ  എം കുര്യാക്കോസ് (വാർഡ് 1 മലേക്കുരിശ് )സത്യ പ്രതിജ്ഞ ചെയ്യുന്നു

                       

 

ശ്രീ സുരേഷ് റ്റി കെ (വാർഡ് 3 പത്താംമൈൽ ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                           

 

ശ്രീമതി അശ്വനി വിജയൻ ( വാർഡ് 4 പുതുപ്പനം ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                          

 

ശ്രീ ബാബു വർഗീസ് ( വാർഡ് 5 കോലഞ്ചേരി ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                           

 

ശ്രീമതി ഷൈജ റെജി (വാർഡ് 6 കറുകപ്പിള്ളി ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                        

 

ശ്രീമതി ഷിഞ്ചുമോൾ പി മാത്യു ( വാർഡ് 7 തമ്മാനിമറ്റം) സത്യ പ്രതിജ്ഞ ചെയ്യുന്നു

                       

 

ശ്രീമതി പൂജ ജോമോൻ ( വാർഡ് 8 കോലഞ്ചേരി ഈസ്റ്റ്‌ ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                       

 

ശ്രീമതി എലിസ മാത്യു ( വാർഡ് 9 കിങ്ങിണിമറ്റം ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                          

 

ശ്രീമതി ചിഞ്ചു കെ എസ് (വാർഡ് 10 പാലക്കാമറ്റം ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                        

 

ശ്രീമതി മഞ്ജു ജോർജ് ( വാർഡ് 11 പൂതൃക്ക ഈസ്റ്റ്‌ ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                        

 

ശ്രീ ജോണി എം വി ( വാർഡ് 12 കാക്കാട്ടുപാറ ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                     

 

ശ്രീമതി ഷാന്‍റി ഷിബു ( വാർഡ് 13 പൂതൃക്ക വെസ്റ്റ്‌) സത്യ പ്രതിജ്ഞ ചെയ്യുന്നു

                   

 

ശ്രീമതി ആലീസ് ബെന്നി ( വാർഡ് 14 മീമ്പാറ ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                     

 

ശ്രീമതി അനു കൃഷ്ണൻ ( വാർഡ് 15 കുറിഞ്ഞി ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                      

 

ശ്രീമതി വീണ മാത്യു ( വാർഡ് 16 ചൂണ്ടി ) സത്യ പ്രതിജ്ഞ ചെയ്യുന്നു

                     

 

 2025-2030 ഭരണ സമിതിയുടെ ആദ്യത്തെ പഞ്ചായത്ത് കമ്മിറ്റി യോഗം മുതിർന്ന അംഗമായ ശ്രീ ജോൺ ജോസഫ് അവർകളുടെ അധ്യക്ഷതയിൽ നടന്നു

 

 

Governing Committee Members for the 2025–2030 Term