പൌരാവകാശരേഖ
ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പൗരാവകാശരേഖ തയ്യാറാക്കുന്നത്. ഗ്രാമപഞ്ചായത്ത് ജനങ്ങൾക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങൾ, അവ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങൾ എന്നിവ ഈ രേഖയിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
പഞ്ചായത്ത് ഭരണസംവിധാനത്തോടുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനും പൗരാവകാശരേഖ സഹായകമാകുന്നു. കൂടാതെ, സേവന വിതരണത്തിലെ സുതാര്യത ഉറപ്പുവരുത്തുകയും പൊതുജനങ്ങൾക്ക് അവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഈ പൗരാവകാശരേഖ ജനസൗഹൃദ ഭരണത്തിനും മികച്ച സേവന വിതരണത്തിനുമുള്ള പഞ്ചായത്തിന്റെ പ്രതിബദ്ധതയുടെ പ്രകടനമാണ്. ജനങ്ങളുടെ സഹകരണത്തോടെയും നിർദ്ദേശങ്ങളോടെയും സേവനങ്ങളുടെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഉപാധിയായി ഈ രേഖ പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു.