ചിത്രങ്ങൾ
🛡️
ഓപ്പറേഷൻ ടൂഫാൻ 2.0
🚔
കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പൊതുജന പങ്കാളിത്തത്തോടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണ് ഓപ്പറേഷൻ ടൂഫാൻ 2.0 – ടൂഫാൻ തദ്ദേശം. ലഹരിക്കെതിരായ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
സംസ്ഥാനതല ഉദ്ഘാടനം
📋 പരിപാടി വിവരങ്ങൾ
ഓപ്പറേഷൻ ടൂഫാൻ 2.0 – ടൂഫാൻ തദ്ദേശം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28-ന് വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്നു. കേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പൊതുജന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമാണിത്. “പറയാം — ഞാൻ എന്റെ നാടിന്റെ കാവലാൾ” എന്ന സന്ദേശത്തിലൂടെ ലഹരിക്കെതിരായ ജനകീയ പങ്കാളിത്തവും കൂട്ടായ പ്രതിരോധവും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.




ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
📋 പരിപാടി വിവരങ്ങൾ
ഓപ്പറേഷൻ ടൂഫാൻ 2.0 – പൂത്തൃക്ക ഗ്രാമപഞ്ചായത്ത് തല ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി 2026 സെപ്റ്റംബർ 28-ന് രാവിലെ 11 മണിക്ക് പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ റെജി ടൂഫാൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ ജിതിൻകുമാർ എം. ടി. ടൂഫാൻ സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീ വിഷ്ണു പ്രസാദും പരിപാടിയിൽ പങ്കെടുത്തു.



