ഓപ്പറേഷൻ തൂഫാൻ
🌪️ ഓപ്പറേഷൻ തൂഫാൻ 2.0
ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ

📢 ഓപ്പറേഷൻ തൂഫാൻ 2.0 എന്താണ്?
ലഹരി ഉപയോഗത്തിനും ലഹരി വിതരണത്തിനുമെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നതിനായി നടപ്പാക്കുന്ന ജനകീയ ലഹരിവിരുദ്ധ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടമാണ് ഓപ്പറേഷൻ തൂഫാൻ 2.0. നിയമനടപടികൾക്കൊപ്പം ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണം, നേരത്തെയുള്ള ഇടപെടൽ, ചികിത്സ, പുനരധിവാസം, കുടുംബതല ഇടപെടൽ, സമൂഹത്തിന്റെ സജീവ പങ്കാളിത്തം എന്നിവയ്ക്കും ഈ ഘട്ടത്തിൽ പ്രാധാന്യം നൽകുന്നു.
✋ ലഹരിവിരുദ്ധ പ്രതിജ്ഞ
ലഹരി നമ്മുടെ ആരോഗ്യത്തെയും കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന വലിയ വിപത്താണെന്ന് ഞാൻ തിരിച്ചറിയുന്നു.
എന്റെ നാടിന്റെ നന്മയും സുരക്ഷയും എന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ അംഗീകരിക്കുന്നു.
കുട്ടികളെയും യുവാക്കളെയും സാമൂഹിക കൂട്ടായ്മകളെയും ചേർത്തുനിർത്തി, ലഹരിക്കെതിരേ ജനകീയ ജാഗ്രത വളർത്തും.
തൂഫാൻ തദ്ദേശത്തിന്റെ ഭാഗമായി, അപകടസാധ്യതകൾ തിരിച്ചറിഞ്ഞും ആവശ്യമുള്ളവർക്ക് കൈത്താങ്ങേകിയും ഉത്തരവാദിത്തത്തോടെ മുന്നോട്ടുപോകും.
വരുംതലമുറയുടെ ഭാവിക്കായി അവരുടെ സുരക്ഷയ്ക്ക് കാവലാകും.
കേരള പോലീസിനൊപ്പം, ഓപ്പറേഷൻ തൂഫാന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൽ എന്റെ പങ്കാളിത്തം ഞാൻ ഏറ്റെടുക്കുന്നു.
ഒരു തൂഫാൻ വാരിയറായി, നാടിന്റെയും മക്കളുടെയും കാവലാളായി ഞാൻ ഇതിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
🌱 ലഹരിമുക്ത സമൂഹത്തിനായി ഒരുമിക്കാം 🤝
യുവതലമുറയെ സംരക്ഷിക്കുക • ലഹരിക്കെതിരെ ജാഗ്രത പുലർത്തുക • നിയമപരമായ സംവിധാനങ്ങളുമായി സഹകരിക്കുക • ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുക