വാർത്തകളും വിവരങ്ങളും
പൂത്തൃക്ക ഗ്രാമപഞ്ചായത്തിൽ നടന്ന വിവിധ പരിപാടികളുടെ വാർത്തകളും വിവരങ്ങളും
1 അക്ഷരോന്നതി പദ്ധതി
📋 അക്ഷരോന്നതി പദ്ധതി — വിശദ വിവരങ്ങൾ
പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനായി പഠനമുറികളിൽ ലൈബ്രറി സജ്ജീകരിക്കുകയും അതിനായി പുസ്തകങ്ങൾ ശേഖരിച്ച് സുരക്ഷിതമായി സൂക്ഷിച്ച് ആവശ്യമായ കേന്ദ്രങ്ങളിലേക്ക് കൈമാറുകയും ചെയ്യുന്ന പദ്ധതിയാണ് "അക്ഷരോന്നതി പദ്ധതി". തദ്ദേശസ്വയംഭരണ പട്ടികവർഗ്ഗ - വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന അക്ഷരോന്നതി പുസ്തപദ്ധതി പൂത്തൃക്ക പഞ്ചായത്തിൽ ആരംഭിച്ചു. ആദിവാസി ഉന്നതികളിലെ പഠനമുറികളോടനുബന്ധിച്ച് വായനശാലകൾ തുടങ്ങാൻ പഞ്ചായത്ത് തലത്തിൽ ജനങ്ങളിൽനിന്നും പുസ്തകങ്ങൾ ശേഖരിക്കും. ഇതിനായി പ്രത്യേക പുസ്തക പെട്ടി പഞ്ചായത്തിൽ സജ്ജീകരിച്ചു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.വി ജോണി, മെമ്പർമാരായ മഞ്ജു ജോർജ്ജ്, എലീസ മാത്യു സെക്രട്ടറി ദീപു ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
🖼️ ചിത്രങ്ങൾ

2 ഹരിത കർമസേനക്ക് പച്ചതുരുത്ത്
📋 ഹരിത കർമസേനക്ക് പച്ചതുരുത്ത് — വിശദ വിവരങ്ങൾ
പൂത്തൃക്ക ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് വൃക്ഷത്തൈ നല്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് പൂജ ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ്, ഗ്രാമപഞ്ചായത്തംഗം ആലീസ് ബെന്നി, CDS ചെയർപേഴ്സൺ ഹേമലതരവി, ഹെൽത്ത് ഇൻസ്പെക്ടർ സൂര്യ രാജു, കുടുംബശ്രീ മിഷൻ ഭാരവാഹികളായ സുഹാസിനി വിജയൻ, നിബി അനിൽ, ഹണിമോൾ കോരത്, ജാനകി ഷാജൻ, അംബിക ഗോപിനാഥ്, ആശാപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
🖼️ ചിത്രങ്ങൾ

3 വികസന സെമിനാർ 2026–27 വാർഷിക പദ്ധതി
📋 വികസന സെമിനാർ 2026–27 വാർഷിക പദ്ധതി — വിശദ വിവരങ്ങൾ
പുതിയ സാമ്പത്തിക വർഷത്തെ പദ്ധതികൾക്ക് രൂപം നൽകുന്നതിനായി പൂത്തൃക്ക ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്തംഗം സുജിത് പോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ ജോസഫ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ നിബു കെ. കുര്യാക്കോസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ. എം. കുര്യാക്കോസ്, ബാബു വർഗീസ്, കെ. എസ്. സുരേഷ്, മഞ്ജു ജോർജ്ജ്, സെക്രട്ടറി ദീപു ദിവാകരൻ, ആസൂത്രണ സമിതി അംഗം വി. കെ. വത്സലൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈഫ് പദ്ധതി, ഹോമിയോ ആശുപത്രി എന്നിവയ്ക്ക് സ്ഥലം വാങ്ങൽ, കുടുംബാരോഗ്യ കേന്ദ്രം ഈവനിംഗ് ഒ.പി, കാർഷിക വികസനം, ആധുനിക സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പദ്ധതികൾക്ക് തുക വകയിരുത്തി.
🖼️ ചിത്രങ്ങൾ

📰 പത്ര വാർത്ത

4 അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ
📋 അങ്കണവാടികൾക്ക് അടുക്കള ഉപകരണങ്ങൾ — വിശദ വിവരങ്ങൾ
പൂത്തൃക്കഗ്രാമപഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഗ്യാസ്അടുപ്പ്, മിക്സി, ഇഡലി കുക്കർ തുടങ്ങിയ പാചക ഉപകരണങ്ങൾ വാർഷികപദ്ധതിയിൽപ്പെടുത്തി വാങ്ങി നല്കി. വൈസ് പ്രസിഡൻ്റ് ജോൺജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് പൂജ ജോമോൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണി എം.വി, സുരേഷ് TK, ഷിഞ്ചു മോൾ പി.മാത്യു, മഞ്ജു ജോർജ്ജ്, ഷാൻ്റി ഷിബു, ആലീസ് ബെന്നി, വീണമാത്വു, ICDS ഓഫീസർ റോഡിലി സിംസി, അംഗണവാടി വർക്കർമാരായ ബോബി ON, എൽ സി CP തുടങ്ങിയവർ പ്രസംഗിച്ചു.
🖼️ ചിത്രങ്ങൾ

5 വിധവകൾക്ക് ആട് വിതരണം
📋 വിധവകൾക്ക് ആട് വിതരണം — വിശദ വിവരങ്ങൾ
പൂത്തൃക്കഗ്രാമപഞ്ചായത്തിൻ്റെ വിധവകൾക്ക് ആട് വിതരണം പദ്ധതി പ്രസിഡൻ്റ് പൂജ ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിഞ്ചു KS, ഡോ:ബോബിപോൾ, മാത്യൂസ് കുമ്മണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.
🖼️ ചിത്രങ്ങൾ

6 വൈറസ് വാക്സിനേഷൻ
📋 വൈറസ് വാക്സിനേഷൻ — വിശദ വിവരങ്ങൾ
പൂത്തൃക്ക പഞ്ചായത്തിൽ ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ വാക്സിനേഷൻ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനു കൃഷ്ണൻ അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എസ്. ചിഞ്ചു, വാർഡ് അംഗങ്ങളായ ബാബു വർഗീസ്, ഷാന്റി ഷിബു, വീണാ മാത്യു, മഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു. പൂത്തൃക്ക കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഭവ്യ ആർ. പ്രസംഗ/ബോധവത്കരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. വികാസ് സ്വാഗതവും ജി. പ്രിയ നന്ദിയും പറഞ്ഞു.
🖼️ ചിത്രങ്ങൾ

📰 പത്ര വാർത്ത

7 ബഡ്സ് സ്കൂളിൽ സ്വാന്തനമായ് കൃഷി
📋 ബഡ്സ് സ്കൂളിൽ സ്വാന്തനമായ് കൃഷി — വിശദ വിവരങ്ങൾ
ബൗദ്ധികഭിന്നശേഷിയുള്ള കുട്ടികളുടെ പഠനവീടായ ബഡ്സ് സ്കൂളിൽ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ കൃഷി പരിശീലിപ്പിക്കുന്നു ഇതിനായി കുടുംബശ്രീ ജില്ലാ മിഷൻ സ്പോൺസർ ചെയ്യുന്ന അഗ്രോ തെറാപ്പി ക്ലിനിക്കിൻ്റെ ഉദ്ഘാടനം പൂത്തൃക്ക പഞ്ചായത്തിലെ കിങ്ങിണിമറ്റം ബഡ്സ് സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പൂജജോമോൻ കുട്ടികളോടൊത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫ് അദ്ധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്തംഗം എം.വി.ജോണി, സി ഡി എസ് ചെയർപേഴ്സൺ രാജമ്മ രാജൻ, ജെൻഡർ റിസോഴ്സ് കൗൺസിലർ ഹണിമോൾ, അശ്വതി വാസു, ധന്യ MT എന്നിവർ സംസാരിച്ചു.
🖼️ ചിത്രങ്ങൾ

📰 പത്ര വാർത്ത

8 വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്
📋 വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് — വിശദ വിവരങ്ങൾ
വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ് – ഇക്കോസെൻസ് കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ലക്ഷ്യത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യസംസ്‌കരണ ശീലം, പരിസ്ഥിതി ബോധം, ഹരിത നൈപുണ്യങ്ങൾ, സുസ്ഥിര വികസന മനോഭാവം എന്നിവ വളർത്തുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
🖼️ ചിത്രങ്ങൾ

9 ലോക പരിസ്ഥിതി ദിനം 2026
📋 ലോക പരിസ്ഥിതി ദിനം 2026 — വിശദ വിവരങ്ങൾ
പൂത്തൃക്ക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം 2026 വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടെ ആചരിച്ചു. പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്‌കരണം, ശുചിത്വം, ജൈവവൈവിധ്യ സംരക്ഷണം, ഹരിത ജീവിതശൈലി എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹരിതവും ശുചിത്വവുമുള്ള ഗ്രാമം എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സന്ദേശവും പരിപാടിയുടെ ഭാഗമായി നൽകി.
🖼️ ചിത്രങ്ങൾ

📰 പത്ര വാർത്ത

10 ഡ്രൈ ഡേ ദിനാചരണം
📋 ഡ്രൈ ഡേ ദിനാചരണം — വിശദ വിവരങ്ങൾ
കൊതുകുകളുടെ പ്രജനനം തടയുന്നതിനും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതാണ് ഡ്രൈ ഡേ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം. പൂച്ചട്ടികൾ, ചിരട്ടകൾ, പഴയ ടയറുകൾ, വെള്ളം ശേഖരിക്കാവുന്ന പാത്രങ്ങൾ, കൂളറുകൾ, മേൽക്കൂരകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ മൂടിവെക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. ആരോഗ്യകരവും കൊതുകുമുക്തവുമായ പരിസരം ഉറപ്പാക്കാൻ പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു.
🖼️ ഡ്രൈ ഡേ സന്ദേശം

11 പഞ്ചായത്തിൽ ആംബുലൻസ് സർവീസ്
📋 പഞ്ചായത്തിൽ ആംബുലൻസ് സർവീസ് — വിശദ വിവരങ്ങൾ
പൂത്തൃക്ക പഞ്ചായത്തിൽ ആംബുലൻസ് സർവീസ് തുടങ്ങി ബെന്നി ബഹന്നാൻ എം.പി സംഭാവന ചെയ്ത ആംബുലൻസിൻ്റെ പ്രവർത്തനം പൂത്തൃക്ക ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് ജോൺ ജോസഫ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അനു കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ മെമ്പർമാരായ എംവി ജോണി, ചിഞ്ചു KS, TK സുരേഷ്,ബാബു വർഗീസ്, ഷൈജ റെജി, ആലീസ് ബെന്നി, സെക്രട്ടറി ദീപുദിവാകരൻ, ഹെൽത്ത് ഇൻസ്പെക്ടർ വികാസ് KRതുടങ്ങിയവർ സംസാരിച്ചു.
🖼️ ആംബുലൻസ് സർവീസ്

12 പുതിയവീട്ട്നമ്പർ ജില്ലയിൽആദ്യമായി
📋 പുതിയവീട്ട്നമ്പർ ജില്ലയിൽആദ്യമായി — വിശദ വിവരങ്ങൾ
വാർഡ് വിഭജനം മൂലംനിലവിലെ വീട്ടുനമ്പരുകൾ മാറ്റേണ്ടിവന്നപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും പുതിയ നമ്പർ ഇടുന്ന ശ്രമകരമായ ദൗത്യം ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ച് പൂത്തൃക്ക പഞ്ചായത്ത്. സ്ഥാപിച്ച കാലമുതലുള്ള എല്ലാ നമ്പരുകളും, വിസ്തീർണ്ണം, പഴക്കം, തരം, മേൽക്കൂരയുടെ സ്വഭാവം, ടാക്സ് നിരക്ക് തുടങ്ങിയവയും കാണിക്കുന്ന വിലപ്പെട്ട രേഖയായ "ബിൽഡിംഗ് സർട്ടിഫിക്കറ്റ്" എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കും. പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ നിന്നോ കെസ്മാർട്ടിൽ രജിസ്റ്റർ ചെയ്ത് സ്വന്തം ലോഗിനിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്യാം. ഭൂമിരജിസ്ട്രേഷൻ, ബാങ്ക് നടപടികൾക്ക് ഇത് സുപ്രധാന രേഖയാകും. അഭിമാനകരമായ നേട്ടം കൈവരിച്ച സെക്രട്ടറി ദീപുദി വാകരനേയുംജീവനക്കാരേയും പ്രസിഡൻ്റ് ഇൻ ചാർജ്ജ് ജോൺ ജോസഫിൻ്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
🖼️ പുതിയ വീട്ടുനമ്പർ

13 നെല്ല് തെങ്ങ് കർഷകർക്കായി ആത്മ പരിശീലനം
📋 നെല്ല് തെങ്ങ് കർഷകർക്കായി ആത്മ പരിശീലനം — വിശദ വിവരങ്ങൾ
നാനോ, ഇല വളങ്ങൾ പുതിയ ഇനം വിത്തുകൾ തുടങ്ങിയവ അടക്കം പുതിയ കൃഷിരീതി പരിചയപ്പെടുത്തുന്നതിനായി പൂത്തൃക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആത്മപദ്ധതി ദ്വിദിന പരിശീലനം കോലഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. പ്രസിഡൻ്റ് ഇൻ ചാർജ്ജ് ജോൺ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ: ബിജു കെ. ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സുജിത് പോൾ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബാബു വർഗീസ്, സഹകരണ ബാങ്ക് പ്രസിഡൻ്റ് അനിബെൻ കുന്നത്ത്, കൃഷി ഓഫീസർ ഡോ.കെ. അനുപമ, ട്രൈബിപുതുവൽ തുടങ്ങിയ യവർ സംസാരിച്ചു. റിട്ട. അസി . കൃഷി ഡയറക്ടർ ബിജുമോൻ സഖറിയ നെൽകൃഷി പരിപാലനത്തേക്കുറിച്ച് ക്ലാസ്സെടുത്തു.
🖼️ ചിത്രങ്ങൾ

14 ഹരിതകർമ്മസേനക്ക് കാഷ്‌ലെസ്സ്മെഡിക്ലെയിം
📋 ഹരിതകർമ്മസേനക്ക് കാഷ്‌ലെസ്സ്മെഡിക്ലെയിം
കുടുംബശ്രീ വഴി പൂത്തൃക്ക പഞ്ചായത്തിലെ മുഴുവൻഹരിതകർമ സേന അംഗങ്ങൾക്കുംപൈസ വേണ്ടാത്ത ഇൻഷ്വറൻസ് കാർഡുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ജോൺ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് ഷൈജ റെജി വിതരണോദ്ഘാടനം നിർവ്വഹിച്ചു. മെമ്പർമാരായ MV ജോണി , TK സുരേഷ്, ഷാൻ്റി ഷിബു, എലീസമാത്യു , ഷിഞ്ചു മോൾ.പി മാത്യു തുടങ്ങിയവർ പങ്കെടുത്തു
🖼️ ചിത്രങ്ങൾ

15 സ്വാതന്ത്ര ദിനാഘോഷം
📋 സ്വാതന്ത്ര ദിനാഘോഷം
സ്വാതന്ത്ര ദിനാഘോഷം
🖼️ ചിത്രങ്ങൾ

16 നെൽ വിത്ത് വിതരണം
📋 നെൽ വിത്ത് വിതരണം— വിശദ വിവരങ്ങൾ
പൗർണ്ണമിനെൽവിത്ത് വിതരണം പൂത്തൃക്ക ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നെൽകർഷകർക്ക് സൗജന്യ വിത്തുവിതരണം നടത്തി. കേരള സ്റ്റേറ്റ് സീഡ് ഡവലപ്പ്മെൻ്റ് ബോർഡിൻ്റെ തൃശൂർ കേന്ദ്രത്തിൽ നിന്നും അത്യുല്പാദന ശേഷിയുള്ള പൗർണ്ണമി നെൽവിത്താണ് വിതരണം ചെയത് .7പാടശേഖര സമിതികൾക്കായി ഒരു ലക്ഷത്തി അറുപത്തിഅയ്യായിരം രൂപയുടെ 4000 കിലയോളം വിത്ത് സൗജന്യമായി നല്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് ഷൈജ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. മെമ്പർമാരായ TK സുരേഷ്, ഷിൻജു പി. മാത്വു കൃഷി ഓഫീസർ ഡോ : അനുപമ .കെ , KP യാക്കോബ് തുടങ്ങിയവർപ്രസംഗിച്ചു
🖼️ ചിത്രങ്ങൾ

📰 പത്ര വാർത്ത

17 ചിങ്ങം 1-കർഷക ദിനം
📋 ചിങ്ങം 1-കർഷക ദിനം — വിശദ വിവരങ്ങൾ
ചിങ്ങം 1-കർഷക ദിനം
🖼️ ചിത്രങ്ങൾ

18 ഓണച്ചന്ത
📋 ഓണച്ചന്ത — വിശദ വിവരങ്ങൾ
ഇവിടെ വാർത്തയുടെ വിശദവിവരങ്ങൾ ചേർക്കുക.
🖼️ ചിത്രങ്ങൾ

19 ബഡ്സ് ഡേ ദിനാഘോഷം
📋 ബഡ്സ് ഡേ ദിനാഘോഷം — വിശദ വിവരങ്ങൾ
ഇവിടെ വാർത്തയുടെ വിശദവിവരങ്ങൾ ചേർക്കുക.
🖼️ ചിത്രങ്ങൾ
ചിത്രത്തിന്റെ URL ചേർക്കുക
20 പച്ചക്കറി മാർക്കറ്റിലേക്ക് കംബ്യൂട്ടർ വിതരണം
📋 പച്ചക്കറി മാർക്കറ്റിലേക്ക് കംബ്യൂട്ടർ വിതരണം — വിശദ വിവരങ്ങൾ
എറണാകുളം ജില്ലാപഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ മെമ്പർ ശ്രീ സുജിത് പോൾ അവർകളുടെ "മെമ്പർ കെയർ" പദ്ധതിയിൽ ഉൾപ്പെടുത്തി പൂതൃക്ക ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രവർത്തിക്കുന്ന പൂതൃക്ക ഹരിത പച്ചക്കറി സമിതി വീക്കിലി ലേലമാർക്കറ്റിന് കമ്പ്യൂട്ടറും പ്രിന്ററും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ റെജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സുജിത് പോൾ അവർകൾ കമ്പ്യൂട്ടറിന്റെയും പ്രിന്ററിന്റെയും വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ജോൺ ജോസഫ്, ബ്ലോക്ക് മെമ്പർ ശ്രീ പി വി ജോൺ, വാർഡ് മെമ്പർമാരായ ശ്രീ ബാബു വർഗീസ്, ശ്രീ സുരേഷ് ടി കെ, സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പൂതൃക്ക ഹരിത പച്ചക്കറി സമിതി പ്രസിഡന്റ് ശ്രീ. യക്കോബ് കെ പി, സെക്രട്ടറി ശ്രീ. പി ടി ജോയി, ട്രഷറർ ശ്രീ പി എൻ അയ്യപ്പൻകുട്ടി എന്നിവർ ചേർന്ന് കമ്പ്യൂട്ടർ ഏറ്റുവാങ്ങി.
🖼️ ചിത്രങ്ങൾ

21 വർണ്ണശലഭങ്ങൾ-ഭിന്നശേഷി കലോൽസവം
📋 വർണ്ണശലഭങ്ങൾ-ഭിന്നശേഷി കലോൽസവം — വിശദ വിവരങ്ങൾ
പൂത്തൃക്ക ഗ്രാമ പഞ്ചായത്തിൽ ഭിന്ന ശേഷിയുള്ള കുട്ടികളുടെ കലമത്സരങ്ങൾ നടന്നു. വൈസ് പ്രസിഡൻറ് ജോൺ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ പ്രസിഡൻ്റ് ഷൈജ റെജി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് മണിക്കുട്ടൻ മുഖ്യാതിഥി യായിരുന്നു.ജില്ല പഞ്ചായത്തംഗങ്ങളായ സുജിത് പോൾ, ജൂബിൾ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു.കെ .ജോർജ്ജ്,അംഗം PVജോൺ സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ MV ജോണി, അനു കൃഷ്ണൻ, ചിഞ്ചു KS, പഞ്ചായത്തംഗങ്ങളായ NM കുര്യാക്കോസ്, അശ്വിനി വിജയൻ TK സുരേഷ്, ബാബു വർഗീസ് ഷിൻജു Pമാത്യു, ദീനാമ്മ ജേക്കബ്, മഞ്ജു ജോർജ് ,എലീസ മാത്യു, ഷാൻ്റി ഷിബു, ആലീസ് ബെന്നി, വീണ മാത്യു, CDS ചെയർപേഴ്സൺരാജമ്മരാജൻ CDPO, BPC , ICDS സൂപ്പർവൈസർ സിംസി, BPC തുടങ്ങിയവർ പ്രസംഗിച്ചു.
🖼️ ചിത്രങ്ങൾ

22 അംഗണവാടി പ്രവേശനോൽസവം
📋 അംഗണവാടി പ്രവേശനോൽസവം — വിശദ വിവരങ്ങൾ
അംഗണവാടി പ്രവേശനോൽസവം

23 പെൺകരുത്ത് - വനിതാ കലോൽസവം
പെൺകരുത്ത് - വനിതാ കലോൽസവം
പൂതൃക്ക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീസമൂഹത്തിന് പുതിയ ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച 'പെൺകരുത്ത് വനിതാ കലോത്സവം 2026' വിജയകരമായി നടത്തി.2026 നവംബർ 7-ന് കോലഞ്ചേരി വൈറ്റ് മെൻസ് സെന്ററിൽ വെച്ചാണ് കലോത്സവം സംഘടിപ്പിച്ചത്. രാവിലെ 9.30-ന് രജിസ്ട്രേഷനോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് രാവിലെ 10 മണിക്ക് ഉദ്ഘാടനച്ചടങ്ങ് നടന്നു.സ്ത്രീകളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും പരസ്പര സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനും കലോത്സവം മികച്ച വേദിയായി. വിവിധ മേഖലകളിൽ നിന്നുള്ള വനിതകളുടെ പങ്കാളിത്തം പരിപാടിക്ക് ആവേശം പകർന്നു.പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈജ റജി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ. ജോൺ ജോസഫ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോണി എം.വി സ്വാഗതം ആശംസിച്ചു. ഡോ. വജ്രകുമാരി മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ–അംഗൻവാടി പ്രവർത്തകർ, വനിതാ കൂട്ടായ്മകളിലെ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
🖼️ ചിത്രങ്ങൾ

24 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
25 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
26 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
27 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
28 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
29 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല
30 📰 പുതിയ വാർത്ത ലഭ്യമല്ല
📋 പുതിയ വാർത്ത ലഭ്യമല്ല
പുതിയ വാർത്ത ലഭ്യമല്ല
🖼️ ചിത്രങ്ങൾ
ചിത്രങ്ങൾ ലഭ്യമല്ല