ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ
ജൈവവൈവിധ്യ പരിപാലന സമിതി
Biodiversity Management Committees (BMCs)
📚 ജൈവവൈവിധ്യ പരിപാലന സമിതികൾ 🌿
ജൈവവൈവിധ്യ സംരക്ഷണവും ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗവും ഉറപ്പുവരുത്തുക, അതുമായി ബന്ധപ്പെട്ട അറിവുകളുടെ വിനിയോഗത്തിൽ നിന്നും ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതിയുക്തവുമായ പങ്കുവെയ്ക്കൽ സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2002 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ജൈവവൈവിധ്യ നിയമത്തിന്റെ നിയമ നിർവ്വഹണം ത്രിതല സംവിധാനം ഉപയോഗിച്ച് അധികാര വികേന്ദ്രീകരണത്തിലൂടെയാണ് നടപ്പിലാക്കുന്നത്.
ജൈവവൈവിധ്യ നിയമത്തിന്റെ ത്രിതല നിർവ്വഹണ സംവിധാനത്തിൽ ദേശീയതലത്തിൽ – ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും (NBA), സംസ്ഥാനതലത്തിൽ – സംസ്ഥാന ജൈവവൈവിധ്യ ബോർഡുകളും (SBBs) പ്രവർത്തിച്ചു വരുന്നു. ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടപ്പിലാക്കണമെങ്കിൽ അതിനുവേണ്ട പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ തുടങ്ങേണ്ടതുണ്ട്. ഇപ്രകാരം ജൈവവൈവിധ്യ നിയമത്തിന്റെ ത്രിതല നിർവ്വഹണത്തിലെ മൂന്നാമത്തേതും അടിസ്ഥാനപരവുമായ സംവിധാനമാണ് ജൈവവൈവിധ്യ പരിപാലന സമിതികൾ (Biodiversity Management Committees – BMCs).
- അന്താരാഷ്ട്ര ജൈവവൈവിധ്യ ഉടമ്പടി (CBD 1992);
- ജൈവവൈവിധ്യ നിയമം, 2002 (ഭേദഗതി, 2023);
- കേന്ദ്ര ജൈവവൈവിധ്യ ചട്ടങ്ങൾ, 2004 (ഭേദഗതി, 2024);
- കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ, 2008;
- എ.ബി.എസ്. നിയമവ്യവസ്ഥകൾ, 2014 (ഭേദഗതി, 2025).
- വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം;
- ദേശീയ ജൈവവൈവിധ്യ അതോറിറ്റി;
- സംസ്ഥാന ജൈവവൈവിധ്യ ബോർഡുകൾ / ബയോഡൈവേഴ്സിറ്റി കൗൺസിലുകൾ;
- ജൈവവൈവിധ്യ പരിപാലന സമിതികൾ.
- സംസ്ഥാനതല ജൈവവൈവിധ്യ സ്റ്റിയറിംഗ് കമ്മിറ്റി;
- ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റികൾ (DBCC);
- വിർച്വൽ ബയോഡൈവേഴ്സിറ്റി കേഡർ (അനുബന്ധ വകുപ്പുകൾ);
- ജില്ലാതല ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് (TSG).
- കുൻമിംഗ്–മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്സിറ്റി ഫ്രെയിംവർക്ക് (KM-GBF);
- ദേശീയ ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (NBSAP);
- സംസ്ഥാന ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (SBSAP);
- പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതി (LBSAP).
🎯 ബി.എം.സി.യുടെ പ്രധാന ലക്ഷ്യങ്ങൾ 🌳
- ആവാസകേന്ദ്രങ്ങൾ, സസ്യ-ജന്തുജാലങ്ങൾ, പരമ്പരാഗത ഇനങ്ങൾ, കർഷകയിനങ്ങൾ, വിളകൾ, വളർത്തുമൃഗങ്ങൾ, സൂക്ഷ്മജീവികൾ എന്നിവയുടെ സംരക്ഷണം, പരമ്പരാഗത അറിവുകളുടെ ക്രോഡീകരണം.
- ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗം ഉറപ്പാക്കൽ.
- ജൈവവിഭവങ്ങളുടെ ഉപയോഗത്തിൽ നിന്നുണ്ടാകുന്ന പ്രയോജനങ്ങളുടെ നീതിയുക്തമായ പങ്കുവെയ്ക്കൽ നടപ്പാക്കുക.
ജൈവവൈവിധ്യം സംബന്ധമായ പരമ്പരാഗത അറിവുടമകൾ, കർഷകർ, തടി ഇതര വനവിഭവങ്ങൾ ശേഖരിക്കുന്നവർ/വിൽപ്പനക്കാർ, മത്സ്യബന്ധന ജീവനക്കാർ, ജൈവവൈവിധ്യം ഉപയോഗിക്കുന്നവരുടെ സംഘടനകളിലെ അംഗങ്ങൾ, സാമൂഹിക സേവകർ, അദ്ധ്യാപകർ, ഗവേഷകർ, ബി.എം.സി. പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയുമെന്ന വിശ്വാസമുള്ള ഏതെങ്കിലും സന്നദ്ധസംഘടനയിലെ വ്യക്തികൾ/ സർവീസിലുള്ളതോ വിരമിച്ചതോ ആയ സർക്കാർ അർദ്ധസർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരെയാണ് ബി.എം.സി. അംഗങ്ങളായി ഭരണസമിതി തെരഞ്ഞെടുക്കേണ്ടത്.
📌 ബി.എം.സി. ഘടന
- ആകെ അംഗങ്ങൾ: 11 പേർ
- ബി.എം.സി. ചെയർപേഴ്സൺ: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷൻ
- മെമ്പർ സെക്രട്ടറി: തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി
- മറ്റ് അംഗങ്ങൾ: ഭരണസമിതി നോമിനേറ്റ് ചെയ്യുന്ന 9 അംഗങ്ങൾ
- പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട അംഗങ്ങൾ: ഒരാൾ
- വനിതാ പ്രാതിനിധ്യം 50 ശതമാനമെങ്കിലും ഉറപ്പാക്കാവുന്നതാണ്.
- അംഗങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിൽ താമസിക്കുന്നവരും വോട്ടർ പട്ടികയിൽ പേരുള്ളവരുമായിരിക്കണം.
- ബി.എം.സി. കാലാവധി – 5 വർഷം.
⚖️ ബി.എം.സി.യുടെ നിയമപരമായ ചുമതലകൾ 📜
(ജൈവവൈവിധ്യ (ഭേദഗതി) നിയമം 2023, വകുപ്പ് 7(3), 37, 41, 43–47, കേന്ദ്ര ജൈവവൈവിധ്യ (ഭേദഗതി) ചട്ടങ്ങൾ 2024, ചട്ടം 19, 2008 ലെ കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ, ചട്ടം 20–22 എന്നിവ പ്രകാരം)
- പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും ജൈവവിഭവങ്ങളുടെ സുസ്ഥിരോപയോഗവും പ്രോത്സാഹിപ്പിക്കുക.
- ആവാസവ്യവസ്ഥകളുടെ പരിപാലനം.
- പരമ്പര്യ ഇനങ്ങൾ, നാടൻ ഇനങ്ങൾ, വളർത്തിനങ്ങൾ, കന്നുകാലികൾ, സൂക്ഷ്മാണുക്കൾ തുടങ്ങിയവയെയും അവയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകളെയും സംരക്ഷിക്കുക.
- പ്രാദേശിക ജൈവവൈവിധ്യ ആസൂത്രണ കർമ്മപദ്ധതികൾ (Local Biodiversity Strategy and Action Plan – LBSAP) ആവിഷ്കരിച്ച് നടപ്പിലാക്കുക.
- ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങൾ (BHS-OECM) കണ്ടെത്തുകയും പരിപാലിക്കുകയും ചെയ്യുക.
- ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പി.ബി.ആർ.) തയ്യാറാക്കുകയും കാലോചിതമായി പുതുക്കുകയും ചെയ്യുക.
- ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുക.
- പ്രാദേശികമായിട്ടുള്ള ജൈവവിഭവങ്ങളുടെയും തത്സംബന്ധമായ അറിവുകളുടെയും മേലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനെയും സഹായിക്കുക.
- വാണിജ്യപരമായ ആവശ്യങ്ങൾക്ക് ജൈവവിഭവങ്ങൾ ശേഖരിക്കുന്നവരിൽ നിന്നും ശേഖരണ ഫീസ് (ലെവി) ഈടാക്കുക.
| ക്രമ നമ്പർ | വാണിജ്യാവശ്യത്തിനായി ശേഖരിക്കുന്ന ജൈവവിഭവത്തിന്റെ അളവ് | ഈടാക്കേണ്ട ശേഖരണ ഫീസ് (ലെവി) (രൂ.) |
|---|---|---|
| 1 | 1000 കി.ഗ്രാം വരെ | 100/- |
| 2 | 1000 – 5000 കി.ഗ്രാം | 500/- |
| 3 | 5000 – 10000 കി.ഗ്രാം | 1000/- |
| 4 | 10000 – 25000 കി.ഗ്രാം | 2000/- |
- കൃഷി ചെയ്ത് വളർത്തുന്ന ഔഷധസസ്യങ്ങൾക്ക് ഉറവിട സർട്ടിഫിക്കറ്റ് (Certificate of Origin) നൽകുക.
💰 IV. ജൈവവിഭവ പരിപാലന ഫണ്ട് – സ്വരൂപീകരണം, നടത്തിപ്പ്, റിപ്പോർട്ടിംഗ് 🌿
- തദ്ദേശീയ ജൈവവൈവിധ്യ ഫണ്ട് (Local Biodiversity Fund – LBF) രൂപീകരിക്കുക.
- ബി.എം.സി.യ്ക്ക് ലഭിക്കുന്ന ആനുകൂല്യം പങ്കുവെയ്ക്കൽ (ABS) തുക, ഫീസുകൾ, ലെവി, ഗ്രാന്റുകൾ, സി.എസ്.ആർ., സി.ഇ.ആർ. ഫണ്ടുകൾ എന്നിവ തദ്ദേശീയ ജൈവവൈവിധ്യ ഫണ്ടിൽ വരവ് വയ്ക്കേണ്ടതാണ്.
- തദ്ദേശീയ ജൈവവൈവിധ്യ ഫണ്ട് പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ–പരിപാലന–പരിപോഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗം ചെയ്യുക.
- മൂന്ന് മാസത്തിലൊരിക്കൽ (വർഷത്തിൽ 4 യോഗം) ബി.എം.സി. യോഗം ചേരുകയും മിനിറ്റ്സ് രേഖപ്പെടുത്തുകയും ചെയ്യുക.
- ബി.എം.സി.യുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് അതത് സാമ്പത്തിക വർഷങ്ങളിൽ ഓഡിറ്റ് ചെയ്ത അക്കൗണ്ട് സഹിതം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും സംസ്ഥാന ജൈവവൈവിധ്യ ബോർഡിനും ജില്ലാ മജിസ്ട്രേറ്റിനും ലഭ്യമാക്കുക.
🏛️ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ 📋
(13.05.2013 ലെ സ.ഉ.(അച്ചടി)നം.04/13/പരി. നമ്പർ സർക്കാർ ഉത്തരവ്)
(19.09.2018 ലെ സ.ഉ.(സാധാ)നം.2462/2018/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്)
(16.01.2019 ലെ സ.ഉ.(സാധാ)നം.19/2019/വനം&വന്യജീവി നമ്പർ സർക്കാർ ഉത്തരവ്)
(03.03.2020 ലെ സ.ഉ.(അച്ചടി)നം.05/20/പരി. നമ്പർ സർക്കാർ ഉത്തരവ്)
(20.10.2022 ലെ സ.ഉ.(സാധാ)നം.2550/2022/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്)
(23.06.2025 ലെ സ.ഉ.(സാധാ)നം.1550/2025/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്)
(23.06.2025 ലെ സ.ഉ.(സാധാ)നം.1551/2025/തസ്വഭവ നമ്പർ സർക്കാർ ഉത്തരവ്)
(13.10.2025 ലെ സ.ഉ.(കൈ)നം.3/2025/പരി. നമ്പർ സർക്കാർ ഉത്തരവ്)
(29.08.2025 സ.ഉ.(കൈ)നം.1/2025/പരി. നമ്പർ സർക്കാർ ഉത്തരവ്)
📖 കൂടുതൽ വായനയ്ക്ക് 🌏
- ജൈവവൈവിധ്യ (ഭേദഗതി) നിയമം 2023
- ജൈവവൈവിധ്യ (ഭേദഗതി) ചട്ടങ്ങൾ 2024
- കേരള സംസ്ഥാന ജൈവവൈവിധ്യ ചട്ടങ്ങൾ 2008
- ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെ എ.ബി.എസ്. നിയമവ്യവസ്ഥകൾ
- 2025 ലെ അനുബന്ധ വ്യവസ്ഥകൾ
🌐 വെബ്സൈറ്റ്: www.keralabiodiversity.org
ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ
പൂത്തൃക്ക ഗ്രാമ പഞ്ചായത്ത്
📅 ബി.എം.സി. രൂപീകരിച്ച തീയതി: 20.07.2026 | തീരുമാനം നമ്പർ: 3(1)
പരമ്പരാഗത അറിവുടമകൾ, കർഷകർ, തടി ഇതര വനവിഭവങ്ങൾ ശേഖരിക്കുവർ/വിൽപ്പനക്കാർ, മത്സ്യബന്ധന ജീവനക്കാർ, ജൈവവൈവിധ്യം ഉപയോഗിക്കുന്നവരുടെ സംഘടനകളിലെ അംഗങ്ങൾ, സാമൂഹിക സേവകർ, അദ്ധ്യാപകർ, ഗവേഷകർ, ബി.എം.സി. പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയുമെന്ന വിശ്വാസമുള്ള ഏതെങ്കിലും സന്നദ്ധസംഘടനയിലെ വ്യക്തികൾ തുടങ്ങിയവർ ഉൾപ്പെടുന്നു.
നമ്മുടെ പാരമ്പര്യവും, വൈവിധ്യവും, സമ്പത്തും ജൈവവൈവിധ്യത്തിലധിഷ്ഠിതമാണ്.
ജൈവവൈവിധ്യ സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്.