പഞ്ചായത്ത്

1953-54 കാലഘട്ടത്തിലാണ് പൂത്തൃക്ക പഞ്ചായത്ത് രൂപം കൊണ്ടത്. ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ.വി.മാത്തുളളയായിരുന്നു.ആദ്യ വനിതാമെമ്പര്‍ ശ്രീമതി.റെയ്ച്ചല്‍ ജോസഫ്, ആദ്യ ഹരിജന്‍ പ്രതിനിധി ശ്രീ.കുട്ടപ്പന്‍ കാക്കര. തുടര്‍ന്ന് വന്ന ഭരണസമിതികളില്‍ ശ്രീ.പി.എം.പൈലിപ്പിളള , ശ്രീ.കെ.എന്‍ പരമേശ്വരന്‍നായര്‍ , ശ്രീ.സി.കെ.വറുഗിസ് , ശ്രീ.വി.കെ.രാജു, ശ്രീമതി.അന്നമ്മ യോഹന്നാന്‍,ശ്രീമതി.സരസമ്മതങ്കപ്പന്‍ , ശ്രീ. നിബു കെ. കുര്യാക്കോസ് , ശ്രീമതി. ഡോളി സാജു, ശ്രീമതി.ഷിജി അജയൻ ,ശ്രീ റ്റി പ്പി വർഗീസ് , ശ്രീ മാത്യൂസ് കുമ്മണ്ണൂർ , ശ്രീമതി പൂജ ജോമോൻ എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരായിരുന്നിട്ടുണ്ട്. നിലവില്‍ 16 വാര്‍ഡുകളാണ് ഉളളത്. ഇതില്‍ 7 എണ്ണം വനിതാ സംവരണ വാര്‍ഡുകളാണ്.

ജോൺ ജോസഫ്

പ്രസിഡൻ്റ് ഇൻ ചാർജ്

ജോൺ ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചിഞ്ചു കെ എസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോണി എം വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അനു കൃഷ്ണൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപു ദിവാകരൻ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍


 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

1953-54 കാലഘട്ടത്തിലാണ് പൂത്തൃക്ക ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. അതിനു മുമ്പ് ഗ്രാമോദ്ധാരണസഭ എന്ന ജനകീയ സംഘടന വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്വാതന്ത്ര്യസമര സേനാനികളായ എൻ.വി. ചാക്കോയും എസ്. ശങ്കരവാര്യരും പ്രദേശത്തിന്റെ സാമൂഹിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ചു. ആയുർവേദ ഡിസ്പെൻസറി സ്ഥാപിക്കുകയും പ്രാഥമിക വിദ്യാലയങ്ങൾ ആരംഭിക്കുകയും ചെയ്തു. കോലഞ്ചരി സെന്റ് പീറ്റേഴ്സ് സ്കൂൾ പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കൻഡറിയായും ഉയർന്നു. പ്രദേശം വിവിധ മനകൾ, ദേവസ്വങ്ങൾ, പള്ളികൾ, ഭൂവുടമകൾ എന്നിവരുടെ അധീനതയിലായിരുന്നു. കർഷകർ പാട്ടത്തിനും വാരത്തിനുമായി കൃഷി ചെയ്തിരുന്നുവെങ്കിലും പിന്നീട് നടന്ന കര്‍ഷകപ്രക്ഷോഭങ്ങൾ ഭൂമിയുടമസ്ഥാവകാശത്തിൽ മാറ്റം വരുത്തി. ഇതോടെ ചെറുകിട കർഷകരുടെ വളർച്ചയ്ക്ക് വഴിയൊരുങ്ങി. പൂത്തൃക്കയുടെ സാംസ്കാരിക പൈതൃകം പഴയ നാടുവാഴിത്തത്തിന്റെയും കാർഷിക സംസ്കാരത്തിന്റെയും ഓർമ്മകൾ ഉൾക്കൊള്ളുന്നതാണ്....

കൂടുതൽ വായിക്കുക