പൂത്തൃക്കയ്ക്ക് സ്വന്തം ആംബുലൻസ്
പൂത്തൃക്ക ഗ്രാമപഞ്ചായത്ത് ആംബുലൻസ് സേവനം പ്രവർത്തനം ആരംഭിച്ചു.ബഹു ചാലക്കുടി എം.പി. ശ്രീ ബെന്നി ബഹന്നാൻ സംഭാവന ചെയ്ത പൂത്തൃക്ക ഗ്രാമപഞ്ചായത്തിന്റെ ആംബുലൻസ്, മുൻ ഭരണ സമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് നിവാസികൾക്കായി സർവീസ് ആരംഭിച്ചു.ജൂൺ 27 ശനിയാഴ്ച രാവിലെ 10.00 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ-ചാർജ് ശ്രീ ജോൺ ജോസഫ് ആംബുലൻസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു.അടിയന്തര സാഹചര്യങ്ങളിൽ പഞ്ചായത്ത് നിവാസികൾക്ക് വേഗത്തിലും സുരക്ഷിതമായും ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആംബുലൻസ് സേവനം ആരംഭിച്ചിരിക്കുന്നത്.
സേവനങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക
അനു കൃഷ്ണൻ
വാർഡ് 15 മെമ്പർ
📞 7902640934
ജോണി എം. വി.
വാർഡ് 12 മെമ്പർ
📞 9446211396